ബൈക്ക് മോഷ്ടാക്കൾ വാഹന പരിശോധനക്കിടെ പിടിയിൽ


ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ പോലീസിന്‍റെ വാഹനപരിശോധനയില്‍ കുടുങ്ങി. അശ്വിനി ജംഗ്ഷനുസമീപം നടത്തിയ പരിശോധനയിലാണ് തൃശൂർ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ  പനമ്പിള്ളി സ്വദേശിയായ ജാതിക്കപ്പറമ്പിൽ തദേവൂസ് (19) എന്നിവരാണ് ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.പൂങ്കുന്നം റെയില്‍വേ സ്റ്റേഷൻ പരിസരത്തു പാർക്ക് ചെയ്ത ബൈക്ക് കഴിഞ്ഞമാസം 26നാണു മോഷണം പോയത്. സിസിടിവി കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനിടെയാണു പ്രതികള്‍ പിടിയിലായത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ബൈക്കിന്‍റെ നന്പർപ്ലേറ്റിലെ അക്കങ്ങള്‍ ചുരണ്ടിമാറ്റിയ നിലയിലായിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്ടാക്കളാണെന്നു വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.എസ്‌ഐമാരായ സുനില്‍കുമാർ, ബിബിൻ പി. നായർ, സീനിയർ സിപിഒമാരായ സൂരജ്, സുനി, സാംസണ്‍, ശശിധരൻ, സിപിഒമാരായ അജ്മല്‍, അജ്മല്‍, സാംസണ്‍, സുഹീല്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price