ബൈക്ക് മോഷണ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ


കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വാഹന മോഷണക്കേസുകളിലുള്‍പ്പെട്ട മൂന്നുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടില്‍ യമഹ ടുട്ടു എന്ന സുമേജ്, കണ്ടംകുളം കനാല്‍ കോളനി കോന്നംപറമ്ബില്‍ അച്ചൂട്ടി എന്ന അഭിനവ്, അഴീക്കോട് തയ്യില്‍ കുഞ്ഞൻ എന്ന വിജില്‍ എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ സർക്കിള്‍ ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.നവംബറില്‍ കൊടുങ്ങല്ലൂർ പൊലീസ് പരിധിയില്‍ മേത്തലയിലെ കുന്നംകുളം നവകൈരളി ക്ലബിന് സമീപം താമസിക്കുന്ന ഇൻഷാദ്, കടുക്കച്ചുവട്ടില്‍ താമസിക്കുന്ന സിവിൻ, പടന്ന സ്വദേശി മുനീർ എന്നിവരുടെ യമഹ മോട്ടോർ സൈക്കിളുകള്‍ വീടുകളില്‍നിന്നും മോഷണം പോയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.സമാനസ്വഭാവമുള്ള കേസുകളിലുള്‍പ്പെട്ട രണ്ടുപേരെ പറവൂർ പൊലീസ് നേരത്ത അറസ്റ്റ് ചെയ്തിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ ഇവർ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു.എസ്.ഐമാരായ കെ. സാലിം, കെ.ജി. സജില്‍, ഗ്രേഡ് എ.എസ്.ഐ പി.ജി. ഗോപകുമാർ, ഗ്രേഡ് എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ ഷമീർ, വിഷ്ണു, അഖില്‍രാജ്, അഖില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ മാള, ഞാറക്കല്‍, ആലുവ വെസ്റ്റ്, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price