Pudukad News
Pudukad News

ഓട്ടോറിക്ഷയിൽ മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ


ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മദ്യം വിൽപ്പന നടത്തിയ യുവാവിനെ  എക്സൈസ് സംഘം പിടികൂടി. കുന്നംകുളം  അടുപ്പൂട്ടി സീനിയർ ഗ്രൗണ്ടിനടുത്ത് കുറുമ്പൂർ വീട്ടിൽ രതീഷ് (39) ആണ് എക്സൈസിൻ്റെ പിടിയിലായത്. 
ഇയാളിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
ചാവക്കാട് എക്സൈസ് റേഞ്ച്  ഓഫീസ്  എക്‌സൈസ് ഇൻസ്‌പെക്ടർ എൻ സുദർശനകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ ബാഷ്പജൻ, എ.ബി സുനിൽകുമാർ, ടി.ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.കെ അനിൽ പ്രസാദ്, എ ജോസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price