തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ സത്യവാങ്മൂലം സമർപ്പിച്ച് തിരുവമ്ബാടി ദേവസ്വം. പോലീസിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.വെടിക്കെട്ട് പുര തുറക്കുന്നതിനുവരെ പോലീസ് തടസം നിന്നെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഹൈക്കോടതിയിലുള്ളത്. അതിലൊരു കേസില്‍ സമർപ്പിച്ച സത്യവാങ്മൂലമാണിത്. തൃശ്ശൂർ സിറ്റി പോലീസിനാണ് പൂരം കലങ്ങിയതില്‍ ഉത്തരവാദിത്തമെന്ന് ദേവസ്വം ആരോപിക്കുന്നു.
തൃശൂർ പൂരം കലക്കൽ; പോലീസിന്റെ അനാവശ്യ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സത്യവാങ്മൂലത്തില്‍ തിരുവമ്പാടി ദേവസ്വം
bypudukad news
-
0