ഹരിതസഭ വാഗ്ദാനം പാലിച്ചു.മുഴുവൻ സ്കൂളുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.


മുരിയാട് ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ മാതൃക ഹരിത സഭയിൽ ഉന്നയിച്ച ആവശ്യപ്രകാരം പഞ്ചായത്ത് ഭരണ സമിതി മുഴുവൻ സ്കൂളുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 
വിദ്യാലയ തലത്തിലുള്ള ബോട്ടിൽ ബൂത്തുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിളളി നിർവ്വഹിച്ചു. ആരോഗ്യവിദ്യഭ്യാസ സ്ററാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് വാർഡ് അംഗം കെ. വൃന്ദകുമാരി സ്കൂൾ മാനേജർ കെ.വാസു മാസ്റ്റർ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , എ.എസ്. സുനിൽകുമാർ , നിജി വത്സൻ .നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, ജിനി സതീശൻ ഹെൽത്ത് ഇൻസ്പെക്ടർ ഡിൽജി ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ലിയോ സ്വാഗതവും ജോബി മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments