പ്രധാന വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മീറ്റർ വാടക, മീറ്റർ മാറ്റിസ്ഥാപിക്കല്‍, ലൈൻ മാറ്റല്‍, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്ലുകള്‍ നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി നിലവില്‍ ബാധകമാണ്.വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതിന്റെ ഭാഗമായും അനുബന്ധ സേവനങ്ങള്‍ക്കും ഇനി ജി.എസ്.ടി ബാധകമാകില്ലെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം എടുത്തിരുന്നു.പുതിയ കണക്ഷനുകള്‍ക്കുള്ള അപേക്ഷാ ഫീസ് ഉള്‍പ്പെടെയുളള വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി യില്‍ ഇളവ് നല്‍കിയത് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ബില്ലിംഗില്‍ ഇതു നടപ്പാക്കാന്‍ ആരംഭിച്ചിട്ടില്ല.അതേസമയം, ഈ വിജ്ഞാപനത്തിന് കീഴില്‍ ഒഴിവാക്കപ്പെടുന്ന സേവനങ്ങള്‍ സംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. ജി.എസ്.ടി വകുപ്പുമായി ഇതുസംബന്ധിച്ച് ചർച്ചകള്‍ പുരോഗമിക്കുകയാണ്.വിജ്ഞാപനം അനുസരിച്ച് നിലവില്‍ പ്രതിമാസം 6 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കുന്ന മീറ്റർ വാടക നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഉപയോക്താവ് ഏതു വിഭാഗത്തിലുളള കണക്ഷനാണ് എടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ഈ ഇളവ് ബാധകമാകുന്നതാണ്.സാധാരണ ത്രീ-ഫേസ് കണക്ഷനുള്ള ഗാർഹിക ഉപയോക്താക്കള്‍ നിലവില്‍ പ്രതിമാസ മീറ്റർ വാടക 30 രൂപയും കൂടാതെ 18 ശതമാനം ജി.എസ്.ടി യുമാണ് (5.40 രൂപ) നല്‍കുന്നത്.
0 അഭിപ്രായങ്ങള്‍