റവന്യു ജില്ലതല നീന്തൽ മത്സരത്തിൽ 3 സ്വർണ്ണവും 1വെള്ളിയും നേടി നാടിന് അഭിമാനമായ പന്തല്ലൂരിലെ അർജുൻകൃഷ്ണയെ പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപും പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു.നന്തിക്കര ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് അർജുൻകൃഷ്ണ.
50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ ഗോൾഡ്, 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ വെള്ളി, 4 * 400 മീറ്റർ റിലേയിൽ സ്വർണ്ണം, 4* 400 മീറ്റർ മെഡലെ റിലേയിൽ സ്വർണം എന്നിവ നേടി കൊണ്ടാണ് അർജുൻ കൃഷ്ണ മികച്ച പ്രകടനം കാഴ്ചവച്ചത്
പന്തല്ലൂർ തയ്യിൽ ഷിജുവിന്റെയും ദീപികയുടെയും മകനാണ്. സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് അർജുൻ കൃഷ്ണയെ തെരഞ്ഞെടുത്തിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍