തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി.




തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ റെയിൽവേ പോലീസിന്റെ പിടിയിലായി. പാലക്കാട് വാണിയംകുളം സ്വദേശികളായ 27 കാരൻ സജിത്ത് 42 കാരൻ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഗോവ നിർമ്മിതമായ 30 കുപ്പി മദ്യമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പ്ലാറ്റ്ഫോമിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ പോവുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് മദ്യക്കടത്ത് കണ്ടെത്തിയത്. ട്രെയിൻ മാർഗ്ഗമുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ അധികൃതർ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്.

Post a Comment

0 Comments