🔴പ്രാദേശിക മേഖലയിലെ മഴ- 🔴ഏറ്റവും പുതിയ 🔴LIVE UPDATES- Verified Rain updates 30-07-2024- Thrissur



 ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.
പോലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
Latest updates



വ്യാജവവാര്‍ത്തകളോടെ NO പറയാം.
ഭീതിജനകമായി വാര്‍ത്തകള്‍ സൃഷ്ടിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം.


തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട്

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി
 ****************


🔴06: 05pm

പീച്ചി ഡാമിലെ ഷട്ടറുകള്‍ അല്‍പം താഴ്ത്തി

180 സെന്റിമീറ്റര്‍ (71 ഇഞ്ച്) വരെ തുറന്നുവച്ചിരുന്ന പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്ററാക്കി (63 ഇഞ്ച്) താഴ്ത്തി. 20 സെന്റിമീറ്ററാണ് അല്‍പം മുന്‍പ് താഴ്ത്തിയത്. മഴക്ക് ചെറിയ ശമനം ലഭിച്ചതും ഷട്ടറുകള്‍ അല്‍പം താഴ്ത്തിയതും മണലി പുഴയിലെ കുത്തൊഴുക്കിന് ചെറിയ ആശ്വാസമാകും. എന്നിരുന്നാലും നേരത്തെ പീച്ചിയില്‍ നിന്നും തുറന്നുവിട്ട ജലം എത്തുന്നതോടെ നെന്മണിക്കര, തൃക്കൂര്‍ തുടങ്ങി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇന്ന് രാത്രിയില്‍ വെള്ളം ഉയരാനാണ് സാധ്യത. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും വീട്ടുകാര്‍, പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം എത്രയും വേഗം ദുരിതാശ്വാസ ക്യാംപുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

🔴05: 15pm

കല്ലൂര്‍ മഠംവഴി പുലക്കാട്ടുകര ഷട്ടര്‍ റോഡില്‍ ഗതാഗതം മുടങ്ങി

കല്ലൂര്‍ മഠംവഴി പുലക്കാട്ടുകര ഷട്ടര്‍ റോഡില്‍ മൂന്നിടത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പട്ടു

🔴05: 00pm

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നത് 71 ഇഞ്ചായി ഉയര്‍ത്തി. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ മണലിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകുന്നുണ്ട്.

🔴

സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം. പൊതു പരിപാടികളും ആഘോഷ പരിപാടികളും മാറ്റി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദു:ഖാചരണം.

🔴03: 30pm

 പറപ്പൂക്കര പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് പന്തല്ലൂർ ജനത യു. പി സ്കൂളിൽ ആരംഭിച്ചു. രണ്ട് കുടുംബങ്ങളിലെ 8 പേരാണ് നിലവിൽ ഉള്ളത്. 
 ************************

ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി. സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് റേഷൻ വിതരണം നീട്ടിയത്

🔴03: 23pm

ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ പിഎസ്‍സിയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അഭിമുഖങ്ങൾക്ക് മാറ്റമില്ല. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് അഭിമുഖത്തിന് പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം ലഭിക്കും


*********************


മണലിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് പാലിയേക്കര ടോൾ സമാന്തരപാത അടച്ചു. കല്ലൂർ വി.എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.നെൻമണിക്കര പഞ്ചായത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു.


🔴02: 55pm

ചിമ്മിനി ഡാമില്‍ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ജലനിരപ്പ്: 70.20 മീറ്റര്‍

ഇപ്പോള്‍ചിമ്മിനി ഡാമില്‍ ഉച്ചവരെ ഉള്ളത് 70.27 ശതമാനം ജലം
.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.


🔴2:26 pm, 30 Jul 2024

അടുത്ത മൂന്ന് മണിക്കൂറില്‍ 3 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 🔴1: 21pm

വരന്തരപ്പിള്ളി വട്ടക്കോട്ടായി മുതൽ കയ്യാലിപ്പടിവരെ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു.

തൃക്കൂർ ഗ്രാമപഞ്ചായത്തിൽ വട്ടക്കോട്ടായി മുതൽ കയ്യാലിപ്പടിവരെ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. വട്ടക്കോട്ടായി കയ്യാലപ്പടി ബണ്ട് റോഡിലാണ് വെള്ളം കയറിയത്.ഈ വഴിയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഈ വഴിയിലൂടെ പോകേണ്ട യാത്രക്കാർ മറ്റു വഴിയിലൂടെ പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


🔴 1: 19pm

മഴക്കെടുതി നേരിടാൻ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സിവിൽ ഡിഫൻസ് ടീം സജ്ജം.
ആവശ്യങ്ങൾക്ക് വിളിക്കുക..
കണ്ട്രോൾ റൂം നമ്പർ-9847506372


🔴 1: 17pm

കേന്ദ്ര ജല കമ്മീഷന്റെ (CWC) പ്രളയ മുന്നറിയിപ്പ്

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.

അലേർട്ട് പ്രഖ്യാപിച്ച നദികൾ

ഓറഞ്ച് അലേർട്ട്:

എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ)

പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ)

യെല്ലോ അലേർട്ട്:

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ)

ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ)

തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ)

മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ)

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.



 1: 15pm

🔴ചാലക്കുടിയിലും പരിസര പഞ്ചായത്തുകളിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതു തുടരുന്നു





12:47 pm
🔴
മുളങ്ങുന്നത്ത് കാവ് - വടക്കാഞ്ചേരി റെയിൽവേ ട്രാക്ക് 







12:45 pm
🔴പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്. പരമാവധി ഡാമില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 1200 ക്യൂമെക്‌സ് ആണ്. ഇത് മൂലം പുഴയില്‍ ഏകദേശം 1.5 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കടുക്കുറ്റി, അന്നമനട, കൂടൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

******
12:26 pm
🔴
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ 5 താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണുള്ളത്. ഇതില്‍ 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4,   മുകുന്ദപുരം- ഒന്ന്, തൃശൂര്‍- ഒന്ന്, തലപ്പിള്ളി - 4, ചാവക്കാട് - ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി  പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. 

12:18 pm
🔴
വരന്തരപ്പിള്ളി കുട്ടോലിപാടത്ത് വെള്ളം കയറി: വരന്തരപ്പിള്ളി പാലപ്പിള്ളി റൂട്ടിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കുക. 


12:10 pm
🔴 ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.




12:00 pm
🔴കനത്തമഴയെ തുടര്‍ന്ന് കൊടകര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കാവില്‍പാടത്തെ 3 കുടുംബങ്ങളെ കൊടകര എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു


12:00 pm
🔴തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും (ജൂലൈ 30, 31) നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ  അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.


11.45  am
🔴തൃക്കൂര്‍ പഞ്ചായത്തിലെ തൃക്കൂര്‍, അത്താണി, തുരുത്തിക്കാട്, കുണ്ടനിക്കടവ് പ്രദേശങ്ങളിലും കോനിക്കര എലുവപ്പാടം സെക്കന്‍ഡ് റീച്ചിലും വെള്ളം കയറി. പ്രദേശവാസികളോട് ക്യാമ്പിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

11.40  am
 🔴കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി.ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.



 11:20 AM
🔴തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ പള്ളം പ്രകൃതിയില്‍ വെള്ളം കയറി. 16 കുടുംബങ്ങള്‍ മാറി താമസിക്കുന്നു. കല്ലൂര്‍ പാലയ്ക്കപറമ്പ് വിഎല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

 10.45 am

🔴ശക്തമായ മഴയില്‍ വരന്തരപ്പിള്ളിയില്‍ പള്ളിക്കുന്നിനും പൗണ്ടിനും ഇടയില്‍ രണ്ടിടത്ത് വെള്ളം കയറി. കുരിയടിപാലത്തിനു സമീപവും കുട്ടോലിപ്പാടത്തിലുമാണ് വെള്ളം കയറിയത്. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.



🔴ചാലക്കുടി
മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം ചെക്ക്പോസ്റ്റിനടുത്ത് തമിഴ്നാട് അതിർത്തിയായ മുക്ക് റോഡിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖൻ്റെ ഭാര്യ രാജേശ്വരി(45), മകൾ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തു. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു മുതദേഹങ്ങ



************
അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചു
*********
തൃശ്ശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വെള്ളം കയറി
********
🔴അതിരപ്പിള്ളി റോഡ് മുങ്ങി ... ഡ്രീം വേൾഡ് ന് സമീപം ഗതാഗതം പരിപൂർണമായും തടസപെട്ടു .... യാത്രകൾ ഉപേഷിക്കുക
മംഗലം കോളനി മുങ്ങി : കമ്മളം റോഡും വീടും വെള്ളത്തിനടിയിൽ

🔴ആനമല അന്തർ സംസ്ഥാനപാതയിൽ റോഡ് മുങ്ങി.



🔴
ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്.
പീച്ചി ഡാമിന്റെ 4 സപ്പിൽവേ ഷട്ടറുകൾ 145 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. 

🔴
വാഴാനി ഡാമിന്റെ നാലു ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്.
പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നിട്ടുള്ളതാണ്. 
പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.
🔴
ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.
ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.


🔴  09:20am
പുത്തൂർ കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങളിലെ മണലിപ്പുഴയുടെ സമീപത്ത് കഴിയുന്നവരോട് ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം. പീച്ചിയിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിട്ടതോടെ ഈ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറാൻ സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കാൻ പഞ്ചായത്തിൻ്റെ നിർദ്ദേശം. പുത്തുർ ഗവ. സ്കൂളിൽ ഉടൻ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിക്കും



_ശക്തമായ മഴയിൽ എരുമപ്പെട്ടി വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. എരുമപ്പെട്ടി, നെല്ലുവായ്, പഴവൂർ, തയ്യൂർ എന്നീ മേഖലകളിലാണ് വെള്ളം കയറിയത്. പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു._



⛔⛔⛔⛔⛔⛔⛔⛔

09am
പീച്ചി ഡാമിന്റെ നാല്  ഷട്ടറുകളും ചരിത്രത്തിലാദ്യമായി 58 ഇഞ്ച് ഉയർത്തി. 2018 പ്രളയ കാലത്തിൽ 56 ഇഞ്ച് ഉയർത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

08-58am 


ചാലക്കുടിപ്പുഴയിലെ ജലവിതാനം ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പള്ളിയിൽ ഗതാഗതം നിലച്ചു. വെള്ളാഞ്ചിറ, ചാലക്കുടി റെയിൽവേ അടിപ്പാത, അന്നനാട് ചാത്തഞ്ചാൽ എന്നിവിടങ്ങളിലും ഗതാഗതം നിലച്ചു.

Post a Comment

0 Comments