കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കോടാലിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗൃഹപ്രവേശം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ താക്കോല്‍ കൈമാറ്റം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രജ്ഞിത്ത് അധ്യക്ഷനായിരുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവീസ്, കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എ. നസീര്‍, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. പ്രമോദ്, കെ.എസ്.ടി.എ. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഡെന്നി കെ. ഡേവിഡ്, കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം പി.സി. സിജി, സിപിഎം വെള്ളിക്കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. രാജന്‍, സ്പിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി. രവി, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം സി.ജി. മുരളീധരന്‍, കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി കെ.എന്‍. വിവേക്, കോടാലി ജിഎല്‍പിഎസ് സ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ടി.ബി. ജോഷി, സുനില്‍ ഒടാട്ടില്‍, കോടാലി ജിഎല്‍പിഎസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.എം. ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.
0 Comments