തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും, യുഡിഎഫ് ചെയർമാൻ എംപി വിന്‍സെന്റും രാജിവെച്ചു


തൃശ്ശൂർ ഡിസിസി ഓഫീസുമായി ബന്ധപെട്ടു ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾക്ക് വിരാമം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. ദില്ലിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തില്‍ ജോസ് വളളൂര്‍ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിന്‍സെന്റും അറിയിച്ചു.

Post a Comment

0 Comments