വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ ജോലി അവസരങ്ങള്‍
Updated on 31st May 12:58pm


താത്ക്കാലിക അധ്യാപക ഇന്റർവ്യൂ.

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ അധ്യാപക  ഒഴിവുകളിലേക്ക്  താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെയ് 30ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, 31ന് ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  
ജൂൺ 4ന് ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, 5ന് ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ  എന്നിങ്ങനെയാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം.

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം യോഗ്യത: നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ ഡിപ്പോമ. മൂന്ന് – അഞ്ച് വര്‍ഷം ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം.

 നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അവസാന തീയതി ജൂണ്‍ 10 അപേക്ഷ കവറിന് പുറത്ത് ‘ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ്’ എന്ന് രേഖപ്പെടുത്തണം വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍ പിഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 ഇമെയില്‍ : info@iihtkannur.ac.in

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ട്രേഡ്‌സ്മാന്‍ (സിവില്‍, ടര്‍ണിങ്, ഫിറ്റിങ്, ഓട്ടോമൊബൈല്‍സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ വിഭാഗങ്ങള്‍) യോഗ്യത- പ്രസ്തുത വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ.
വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രികല്‍), ഡെമോന്‍സ്‌ട്രേറ്റര്‍ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് വിഭാഗങ്ങള്‍) യോഗ്യത- പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമ/ തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 30ന് രാവിലെ 10ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.

റസിഡൻഷ്യൽ ട്യൂട്ടർ നിയമനം

തൊടുപുഴ , മൂലമറ്റം, വാഴത്തോപ്പ്, പൂമാല, കോടാലിപ്പാറ, കുമിളി എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡൻഷ്യൽ ട്യൂട്ടർമാരെ നിയമിക്കുന്നു. നിയമനം താൽക്കാലികം. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 22 നും 40 നും ഇടയിൽ പ്രായമുള്ളതും ബി.എഡ്. ബിരുദധാരികളുമായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 

അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റ, ജാതി,യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ അഞ്ചിന് വൈകീട്ട് 5 മണിയ്ക്ക് മുമ്പായി ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കുക.. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000 രൂപ ഹോണറേറിയം ലഭിക്കും. ഇവർ ഹോസ്റ്റലുകളിൽ താമസിച്ച് സേവനം ചെയ്യണം.

മേട്രൻ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസം 12,000 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഗസ്റ്റ് അധ്യപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ളവരും തൃശൂര്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാണ് അവസരം. വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഗണിതം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എസ്.എസി (സീനിയര്‍) തസ്തികകളിലും പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്,

അറബിക്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികകളിലും അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 29 ബുധനാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895408950. പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു.

യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം മെയ്‌ 30  ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

-----------------------

വലപ്പാട് ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, യുപി മുഴുവൻ സമയ ഹിന്ദി (ജൂനിയർ) എന്നീ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച ജൂൺ ഒന്നിന് 10.30ന്.

തളിക്കുളം ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ അധ്യാപക ജിഎഫ്സി (ജൂനിയർ) തസ്തികയിൽ ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച ജൂൺ 5നു 10ന്.

വാടാനപ്പള്ളി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ ഒന്നിനു 10ന്.

ചാവക്കാട് ∙ പുത്തൻകടപ്പുറം ഗവ. റീജനൽ ഫിഷറീസ് ഹൈസ്കൂളിൽ കെയർ ടേക്കർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കെയർ ടേക്കർ ഒഴിവിലേക്കു കൂടിക്കാഴ്ച ജൂൺ ഒന്ന് രാവിലെ 11നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച രാവിലെ 11.30നും തൃശൂർ ആമ്പക്കാടൻ ജംക്‌ഷനിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. ഫോൺ: 0487–2501965, 8089786684.
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ സുവോളജി, ഹിന്ദി, സൈക്കോളജി, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14നു 11ന്. പിഎച്ച്ഡി, നെറ്റ്, ബിരുദാനന്തര ബിരുദത്തിൽ 55% ശതമാനത്തിൽ കുറയാത്ത യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷകൾ 10 നു മുൻപ് ഇമെയിൽ ചെയ്യണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. office@sacredheartcollege.ac.in. 04802701159.

ചായ്പൻകുഴി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, സുവോളജി, ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവർ 3നു 11.30ന് സ്കൂളിൽ  ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇരിങ്ങാലക്കുട∙ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ അധ്യാപിക (എൽഎസ്എം), ഇംഗ്ലിഷ് അധ്യാപിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഒന്നിന് 11ന് നടക്കും.വടക്കാഞ്ചേരി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  1നു 11ന്.

തിരുവില്വാമല ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക തസ്തികയിൽ (സോഷ്യൽ സയൻസ്) ഒഴിവ്. അഭിമുഖം 01 june രാവിലെ 11ന്. 9447740845. 
തിരുവില്വാമല ∙ പാമ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, എച്ച്എസ്ടി (കണക്ക്) തസ്തികകളിൽ ഒഴിവ്. അഭിമുഖം 01 june  2ന്. 9446873922. 

ഗസ്റ്റ് ലക്ചറർ അഭിമുഖം

കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിനു രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണംPost a Comment

0 Comments