വരന്തരപ്പിള്ളി കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി വീട്ടുപറമ്പിലെ കൃഷി നശിപ്പിച്ചു.കുഴിയാനിമറ്റത്തിൽ ജെയിംസിൻ്റെ പറമ്പിലാണ് ഒരാഴ്ചക്കിടെ രണ്ടാം തവണയും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചത്.രണ്ട് ആനകളാണ് പുലർച്ചെ പറമ്പിൽ ഇറങ്ങിയത്. നിരവധി നേന്ത്ര വാഴകൾ ആനകൾ നശിപ്പിച്ചു.രണ്ട് ദിവസം മുൻപ് ആനക്കൂട്ടം ഇറങ്ങി നശിപ്പിച്ച തോട്ടത്തിലെ ബാക്കിയുള്ള വാഴകളാണ് ഇത്തവണ പിഴുതെറിഞ്ഞത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്. നിരന്തരം കാട്ടാനകൾ ഇറങ്ങി ജെയിംസിൻ്റെ പറമ്പിലെ നൂറിലേറെ റബർ മരങ്ങളും വാഴത്തോട്ടവും കവുങ്ങുകളും പച്ചക്കറി കൃഷിയുമാണ് നശിപ്പിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകൻ്റെ ആരോപണം. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
0 Comments