കേരളത്തിലെ ബിജെപിയുടെ അജണ്ട നടപ്പിലാക്കുക മാത്രമാണ് സിപിഎം ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മൻ


കേരളത്തിലെ ബിജെപിയുടെ അജണ്ട നടപ്പിലാക്കുക മാത്രമാണ് സിപിഎം ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നന്തിക്കര സാംബവ കോളനിയിലെ ദളിത് കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.കേരള സ്റ്റോറി സിനിമ കേരളവിരുദ്ധവും മുസ്ലിം വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവും ആണെന്ന് സിപിഎം സെക്രട്ടറി ആവർത്തിച്ച് പറയുമ്പോഴും പിണറായി വിജയൻ സർക്കാർ കേരള സ്റ്റോറി സിനിമ നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും, ഇഡിയും എസ്എഫ്ഐഒ യും അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്ന മുഖ്യമന്ത്രി ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കുവാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.ചടങ്ങിൽ രാഷ്ട്രപതിയുടെ ധീരതക്കുള്ള ഉത്തം ജീവൻ രക്ഷാപതക് അവാർഡ് ലഭിച്ച നീരജ് കെ നിത്യാനന്ദിനെ ആദരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബൈജു മുഖ്യപ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറിമാരായ എം.കെ. രാജേഷ് കുമാർ, വാസു കോട്ടൂൾ,സുധൻ കാരയിൽ, സോമൻ മുത്രത്തിക്കര, കെ.യു. നിത്യാനന്ദ്, ടി.എം. ചന്ദ്രൻ,എസ്. ഹരീഷ് കുമാർ, സെബി കൊടിയൻ തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment

0 Comments