പുതുക്കാട് കുറുമാലിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല


പുതുക്കാട് കുറുമാലിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഏകദേശം 55 വയസ് പ്രായമുള്ള ആളാണ് മരിച്ചത്. നീലനിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് വേഷം.ഞായറാഴ്ച ഉച്ചക്കാണ് എറണാകുളം ഭാഗത്തേക്കുള്ള പാതക്കരികിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments