പെരുവനം കുട്ടൻ മാരാരെ സുവർണ്ണമുദ്ര നൽകി ആദരിക്കും


ആറാട്ടുപുഴ പൂരം മേള പ്രമാണത്തിൽ ഇരുപത്തിയഞ്ചാം വർഷത്തിൽ എത്തിയ പെരുവനം കുട്ടൻ മാരാരെ ആറാട്ടുപുഴ ക്ഷേത്രത്തിന്റെ സുവർണ്ണമുദ്ര നൽകി ആദരിക്കും. 2000 മുതലാണ് പെരുവനം കുട്ടൻ മാരാർ ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ പാണ്ടിയും, പഞ്ചാരി മേളങ്ങൾക്കും പ്രമാണം വഹിച്ചു തുടങ്ങിയത്. ആറാട്ടുപുഴ ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സുവർണ്ണ മുദ്രയും കീർത്തി ഫലകവും പ്രശസ്തി പത്രവും പൊന്നാടയും 19 വെളുപ്പിന് നടക്കുന്ന തിരുവാതിര വിളക്കിന് ശേഷം രാവിലെ 7.30 ന് നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം.കെ സുദർശൻ സമ്മാനിക്കും.

Post a Comment

0 Comments