തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട;കാറിൽ കടത്തിയ 20 കിലോഗ്രാം കഞ്ചാവ് പിടികൂടി


തൃശൂർ വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. ദേശിയ പാത 66 ൽ ഗണേശമഗലത്ത് ഇന്ന് രാവിലെ വാടാനപ്പള്ളി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കൊണ്ടുവന്ന കഞ്ചാവാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. തൃശൂർ അരനാട്ടുകര ലാലൂർ സ്വദേശികളായ ആലപ്പാട്ട് പൊന്തോക്കൻ ജോസ് (43), കാങ്കളത്ത് സുധീഷ് (33) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും വാടാനപ്പിള്ളി പോലീസും ചേർന്ന് പിടികൂടിയത്.  തീരദേശമേഖലിയിൽ വിതരണം ചെയ്യാനാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments