കോണിപ്പടിയിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ച സംഭവം;കൊലപാതകമെന്ന് തെളിഞ്ഞു, മകൻ അറസ്റ്റിൽ


ചാലക്കുടി പരിയാരത്ത് വീട്ടിലെ കോണിപ്പടിയിൽനിന്ന് കാൽതെന്നി താഴെ വീണ് ചികിത്സയിലിരിക്കെയുള്ള ഗൃഹനാഥന്റെ മരണം കൊലപാതകം. പരിയാരം പോസ്റ്റോഫീസ് ജങ്ഷന് സമീപം പോട്ടോക്കാരൻ വർഗീസ് (54) ആണ് മരിച്ചത്. മകൻ പോൾ വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. തലക്ക് പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ചാലക്കുടി പോലീസ് കേസെടുത്തത്. തുടർന്ന് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിയാരത്തെ വീട്ടിലെത്തി പരിശോധന നടത്തി. പോലീസ് ബന്ധുക്കളുടെയും മകന്റെയും മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

Post a Comment

0 Comments