Pudukad News
Pudukad News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത


സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,,ആലപ്പുഴ ,കോട്ടയം,തിരുവനന്തപുരം,പത്തനംതിട്ട ,എറണാകുളം,കണ്ണൂര്‍ ,കാസര്‍ഗോഡ്, തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ യല്ലോ അലര്‍ട് പ്രഖ്യാപിച്ചു.കൊല്ലം,,ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും,തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ 37 °c വരെയും,തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ 36 °c വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price