ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിന്‍റെ സപ്തതി വാർഷികാഘോഷ സമാപനത്തിന്‍റെ ഭാഗമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു


പറപ്പൂക്കര : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിന്‍റെ സപ്തതി വാർഷികാഘോഷ സമാപനത്തിന്‍റെ ഭാഗമായി നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എ.എം. ജോൺസൺ അ ധ്യക്ഷനായി. പൂർവവിദ്യാർഥികളായ ഡോ. എം.ബി. ജയരാമൻ, ഡിവൈ.എസ്.പി. പി.സി. ബിജുകുമാർ, നാടകകൃത്ത് സജീവൻ മുരിയാട്, ക്ഷീരകർഷക അവാർഡ് ജേതാവ് പി.ഒ. സാബു എന്നിവരെ സംഗീത സംവിധായകൻ വിദ്യാധരൻ ആദരിച്ചു.

അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജനും എൻഡോവ്മെൻറ് സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപിയും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.യു. വിജയൻ, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, നിത അർജ്ജുനൻ, ബി. സജീവ്, ടി. അനിൽകുമാർ, എ.എൻ. വാസുദേവൻ, അഡ്വ. കെ.എ. മനോഹരൻ, ജോമിജോൺ, സോമൻ മുത്രത്തിക്കര, കെ.പി. ലിയോ, സ്മിത വിനോദ്, അനുഷ്ക അജിതൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments