വരന്തരപ്പിള്ളി പാലയ്ക്കല്‍ പൂരം ആഘോഷിച്ചു


വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു.
രാവിലെ ഗണപതിഹവനം, ശ്രീലകത്ത് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം, പന്തീരടി പൂജ എന്നിവ നടത്തി.തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് പൂരംവരവും പാണ്ടിമേളത്തിൻ്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പും നടന്നു.കൂട്ടിയെഴുന്നള്ളിപ്പിൽ 11 ഗജവീരൻമാർ അണിനിരന്നു. രക്ഷാധികാരി കെ.എസ്. കൊച്ചുമോന്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ നരേന്ദ്രന്‍ പല്ലാട്ട്, സുബ്രന്‍ ഇടശേരി, മോഹന്‍ദാസ് മുളയ്ക്കല്‍, അനില്‍ തുമ്പായി, എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച ആറാട്ട് ചടങ്ങുകള്‍ നടക്കും.

Post a Comment

0 Comments