ഒല്ലൂർ പള്ളിയിൽ മോഷണം;കപ്യാർ അറസ്റ്റിൽ


ഒല്ലൂർ ഫൊറോന പള്ളിയിൽ ഭണ്ഡാരപ്പെട്ടിയിൽ നിന്നും പണം കവർന്ന കപ്യാർ അറസ്റ്റിൽ. ചീരാച്ചി മാളിയേക്കൽ വീട്ടിൽ തോമസ് (43) ആണ് അറസ്റ്റിലായത്. 2023 ഒക്ടോബർ 25 മുതൽ ഡിസംബർ 10 വരെയായിട്ടായിരുന്നു മോഷണം. ഭണ്ഡാരപ്പെട്ടിയിൽ പണം കുറയുന്നത് പള്ളിക്കമ്മിറ്റിയിൽ സംശയമുയർന്നിരുന്നു. ഇതോടെ നിരീക്ഷണത്തിലാക്കിയിരുന്നു. സി.സി.ടി.വിയിൽ കവർച്ചയുടെ ദൃശ്യങ്ങളും. കപ്യാർ ഭണ്ഡാരപ്പെട്ടി തുറന്ന് പണവും മറ്റും മോഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട കപ്യാരെ പള്ളി കമ്മിറ്റി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. പിന്നീട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price