പാചക വാതക വില കൂട്ടി; വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വീണ്ടും കൂട്ടിയത്


പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1960.50 ആയി. തുടർച്ചയായി രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ. അതേസമയം, ഗാ‌ർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയതെന്നാണ് വിലയിരുത്തൽ. വില വര്‍ധന ഹോട്ടൽ നടത്തിപ്പുകാർക്ക് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price