സ്വർണവില കുത്തനെ കുറഞ്ഞു;പവന് 480 രൂപ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്  ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 480  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോള൪ കുറഞ്ഞിട്ടുണ്ട്.  പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയാതിരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കും എന്ന തീരുമാനം മാറി ചിന്തിക്കാൻ ഇടയാക്കിയേക്കും എന്നതാണ്  സ്വർണ്ണവില കുറയാൻ കാരണമായത്.

Post a Comment

0 Comments