കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വ്യാഴാഴ്ച


പതിനെട്ടര കാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, 10.30ന് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, കാഴ്ചശീവേലി, വൈകിട്ട് 6ന് നന്തിക്കര മുല്ലയ്ക്കല്‍ പറയന്റെ പന്തല്‍വരവ് എന്നിവ ഉണ്ടായിരിക്കും. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍ മാരാരും, പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയന്‍ മാരാരും പ്രാമാണിത്വം വഹിക്കും. വൈകിട്ട് 7ന്  തായമ്പക, രാത്രി 12.30ന് പുറത്തേക്കെഴുന്നള്ളിപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജയന്‍ കൈതവളപ്പില്‍, ബിജു കിഴക്കൂടന്‍
എസ്. മോഹനന്‍, കെ.എസ്. നന്ദകമാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments