Pudukad News
Pudukad News

പ്രളയത്തിൽ തകർന്ന വല്ലച്ചിറ കഴുമ്പള്ളം പട്ടികജാതി കോളനിയിലെ വീടുകളുടെ നിർമ്മാണ പൂർത്തീകരണം നടന്നു


പ്രളയത്തിൽ തകർന്ന വല്ലച്ചിറ കഴുമ്പള്ളം പട്ടികജാതി കോളനിയിലെ വീടുകളുടെ നിർമ്മാണ പൂർത്തീകരണം നടന്നു. കോളനിയിൽ നടന്ന ചടങ്ങിൽ കെ.കെ.രാമചന്ദ്രൻ എംഎൽഎ പദ്ധതി പൂർത്തീകരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം,പ്രളയ കോളനി എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
ഭവന പുനരുദ്ധാരണം,റോഡ് നിർമ്മാണം, മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നിവ പദ്ധതികളുടെ ഭാഗമായി കോളനിയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ. മനോജ് അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് എ.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. സജീവൻ, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price