കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; രണ്ട് മക്കൾക്കും വെട്ടേറ്റു


കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം.ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്ക് പരിക്കേറ്റു. അഭിനവ്(11)അനുരാഗ്(5) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യഘട്ടത്തിൽ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. തുടർന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റാനുള്ള നടപടിയിലാണ് പോലീസ്.

Post a Comment

0 Comments