Pudukad News
Pudukad News

സൗജന്യ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലെ ഏജന്‍സിയായ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ഫിഷര്‍ വിമന്‍ (സാഫ്) ഡിജിറ്റല്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ ഒമ്പത് മാസത്തെ സൗജന്യ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള 21നും 35നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ പരശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറുമാസം സാഫിന്റെ യൂണിറ്റുകളില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സില്‍ സൗജന്യ പ്രായോഗിക പരിശീലനം ലഭ്യമാക്കും. കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷ ഫോം സാഫിന്റെ ജില്ലാ നോഡല്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും സാഫിന്റെ www.safkerala.org ലും ലഭിക്കും. അപേക്ഷകള്‍ ജനുവരി 22ന് വൈകിട്ട് അഞ്ചുവരെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, നോഡല്‍ ഓഫീസര്‍ സാഫ്, മേഖലാ ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം, അഴീക്കോട് ജെട്ടി പി.ഒ- 680666 വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0480 2819698, 9746869960.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price