തൃശൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു


തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടിൽ ആദിഷ് (40) ആണ് മരിച്ചത്. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദിഷ് പൊലീസ് സേനയിൽ പ്രവേശിച്ചത്. ആദിഷിന്റെ പിതാവും പോലീസിൽ ആയിരുന്നു. മാസങ്ങൾക്ക് മുൻപാണ് തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ മെസിനോട് ചേർന്നുള്ള വിശ്രമ മുറിയിൽ തൂങ്ങി മരിച്ചത്. പൊലീസുകാർ കടുത്ത മാനസീക സമ്മർദം അനുഭവിക്കുന്നുവെന്ന് പോലീസിലെ ആത്മഹത്യാ നിരക്ക് ഉയരുന്നത് സംബന്ധിച്ച് പഠനം നടത്തിയ ആഭ്യന്തര വകുപ്പ്, പോലീസുകാരുടെ മാനസീക സമ്മർദം കുറക്കാനുള്ള പദ്ധതികളിലേക്കും കടന്നിരുന്നു.

Post a Comment

0 Comments