നവകേരള സദസ്സ്.: പറപ്പൂക്കര പഞ്ചായത്ത്‌ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര





നവകേരള സദസ്സിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്ത്‌ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി. പറപ്പൂക്കരയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നെടുമ്പാൾ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാവ് സുധീഷ് ചന്ദ്രൻ, പ്രശസ്ത പിന്നണി ഗായകൻ ശോഭു ആലത്തൂർ, രാജൻ നെല്ലായി, പ്രസീത തൊട്ടിപ്പാൾ, അയ്യപ്പക്കുട്ടി തൊട്ടിപ്പാൾ, സരിത തിലകൻ,സുനിൽ കൈതവളപ്പിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പറപ്പൂക്കര PVHS ലെ വിദ്യാർത്ഥികളുടെ നാടൻ പാട്ടും അരങ്ങേറി. ഘോഷയാത്രക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price