നായ്ക്കനാലിലെ കൂറ്റൻ ആൽമരം അടർന്നുവീണ് സുരക്ഷ ജീവനക്കാരന് പരിക്ക്


തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിലെ കൂറ്റൻ ആൽമരം അടർന്നുവീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരൻ ജയനാരായണന് ആണ് പരിക്കേറ്റത്. ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണ് നായ്ക്കനാലിലെ ആൽമരം. അപകടാവസ്ഥ പ്രകടമായിരുന്നില്ല. ശക്തമായ കാറ്റും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ഇവിടെ സുരക്ഷാ ഡ്യൂട്ടിയിൽ ജയനാരായണൻ ഉണ്ടായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി മാറുമ്പോഴേക്കും ശരീരത്തിലേക്ക് വീണു. ജയനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments