മറ്റത്തൂർ : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മറ്റത്തൂർ പഞ്ചായത്തിന് മിന്നുന്ന വിജയം സമ്മാനിച്ച് ഉഷാ മാണിയും ജിതി സലീഷും. ഉഷാ മാണി 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും ജിതി സലീഷ് 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലുമാണ് മത്സരിച്ചത്. 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഡിസ്കസ് ത്രോ എന്നീ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടി.
ജിതി സലീഷ് ഹാമർത്രോയിൽ ഒന്നും ഷോട്ട്‌പുട്ടിൽ രണ്ടും ജാവലിൻ ത്രോയിൽ മൂന്നും സ്ഥാനങ്ങളാണ് നേടിയത്.
കാസർകോട് ഇ.എം.എസ്. സ്റ്റേഡിയത്തിൽ ശനിയും ഞായറുമായിരുന്നു മത്സരം.
കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറാണ് ഉഷാ മാണി. കടമ്പോട് ഇല്ലത്തു പറമ്പിൽ പരേതനായ മാണിയുടെ ഭാര്യയാണ് ഉഷാമാണി. അടുത്ത ബന്ധുവും ഇല്ലത്ത് പറമ്പിൽ കുടുംബാംഗവുമായ സലീഷിന്റെ ഭാര്യയാണ് ജിതി. വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് സലീഷ്
0 Comments