ഫാസ് പാഡി വിജയലക്ഷ്മി ടീച്ചർ അനുസ്മരണ ചിത്രരചനാ മത്സര വിജയികളെ തിരഞ്ഞെടുത്തു. ഹൈസ്കൂൾ, യു പി., എൽ.പി., കെ.ജി. അങ്കണവാടി എന്നീ അഞ്ചു വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കാണ് സമ്മാനങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ ഈ വിഭാഗത്തിൽ നിന്ന് നൂറോളം പ്രോത്സാഹന സമ്മാന ജേതാക്കളേയും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് ട്രോഫികൾക്ക് പുറമെ സർട്ടിഫിക്കുകളുമുണ്ട്.
എച്ച്.എസ്. , എൽ.പി. വിഭാഗങ്ങളിൽ ഒന്നാം സമ്മാനങ്ങൾ കോടാലി SN സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവാന്തിക ജിനേഷിനും നാലാം ക്ലാസ്കാരി ആൻഡ്രിയ ബിന്റോക്കും, യു പി. വിഭാഗത്തിൽ ഒന്നാം സ്ഥാനo മറ്റത്തൂർ എസ്.കെ.എച്.എസ് ലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹരി നന്ദനും ലഭിച്ചു. കെ.ജി. വിഭാഗത്തിൽ ഒന്നാം സ്ഥാനം കോടാലി ജി.എൽ.പി എസിലെ റിതു നന്ദ കെ. ഏക്കും അങ്കണവാടി വിഭാഗത്തിൽ ചെമ്പുചിറ അങ്കണവാടിയിലെ കല്യാണി അനൂപിനും ലഭിച്ചു.
ഒന്നാം സമ്മാനഹർക്ക് ക്യാഷ് അവാർഡും ലഭിക്കുന്നതാണ്. ചിത്രരചനാ മത്സത്തിലെ മികച്ച പെർഫോമൻസ് അവാർഡ് കോടാലി SN സെൻട്രൽ സ്കൂളിന് ലഭിച്ചു. സമ്മാനങ്ങൾ അതാത് സ്കൂൾ അസബ്ലികളിൽ നൽകുന്നതാണന്ന് ഫാസ് - പാഡി ഭാരവാഹികളായ ടി.കെ.ലാലൻ, വി.കെ. കാസിം, ടി.ബാലകൃഷ്ണ മേനോൻ എന്നിവർ അറിയിച്ചു.
0 Comments