പാലിയേക്കരയിൽ 13 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ടോൾ പ്ലാസക്ക് സമീപത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്




പാലിയേക്കരയിൽ 13 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ടോൾ പ്ലാസക്ക് സമീപത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ സ്നേക്ക് റെസ്ക്യു ടീമംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.വനപാലകർക്ക് കൈമാറിയ പാമ്പിനെ പിന്നീട് പാലപ്പിള്ളിയിലെ വനത്തിൽ വിട്ടയച്ചു.

Post a Comment

0 Comments