280 പേർക്ക് നവകേരള സദസ്സിൽ പട്ടയം വിതരണം ചെയ്തുഒല്ലൂർ നവകേരള സദസ്സിന്റെ ഭാഗമായി 280 മലയോര പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു പേർക്ക് പട്ടയം നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മൈലാടുംപാറ പാറക്കൽ വീട്ടിൽ ലീല, കുറിച്ചിക്കര മങ്ങാട്ട് ഞാലിൽ വിജയൻ, പീച്ചി കല്ലിങ്ങൽ വീട്ടിൽ ജോസ്, കുണ്ടിക്കാട് തോപ്പിൽ ചന്ദ്രൻ, കുറിച്ചിക്കര അമ്മിണിക്കുട്ടി എം.ജി തുടങ്ങിയവർക്കാണ് മുഖ്യമന്ത്രി നവകേരള സദസ്സിൽ വച്ച് പട്ടയങ്ങൾ വിതരണം ചെയ്തത്.
ബാക്കിയുള്ള പട്ടയങ്ങൾ കൗണ്ടറിലൂടെ നൽകി.

Post a Comment

0 Comments