ഒല്ലൂർ ജങ്ഷൻവികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

 ഒല്ലൂർ ജങ്ഷൻവികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെള്ളാനിക്കരയിൽ ഒല്ലൂർ മണ്ഡലം നവകേരളസദസ്സിൽ മണ്ഡലത്തിലെ വികസന പദ്ധതികൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയിൽ റോഡുവികസനത്തിന് ഏറ്റവും കൂടുതൽ നിർമാണം നടന്നത് ഒല്ലൂരിലാണ്.

ചുരുക്കം ചില റോഡുകൾ ഒഴിച്ച് ഭൂരിഭാഗം റോഡുകളും ബി.എം.ബി.സി. നിലവാരത്തിലാണ് പൂർത്തീകരിച്ചത്. ഇതിൽ മണ്ണുത്തി-എടക്കുന്നി റോഡ്, പൂച്ചട്ടി- ഇരവിമംഗലം -പുഴമ്പള്ളം മരത്താക്കര റോഡ് എന്നിവയാണ് ഒടുവിൽ പൂർത്തീകരിച്ചത്. ഒല്ലൂരിൽ ചിയ്യാരം- തലോർ റോഡ് വീതി കൂട്ടുന്ന നടപടികളും പരിഗണനയിലാണ്. സംസ്ഥാനത്തെ 20 ജങ്ഷനുകൾ വികസിപ്പിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിൽ മന്ത്രി കെ. രാജന്റെ ആവശ്യപ്രകാരമാണ് ഒല്ലൂരിന് മുൻഗണന നൽകിയത്. ഇതിന് പണവും അനുവദിച്ചിട്ടുണ്ട്.

ഒല്ലൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജങ്ഷൻ വികസനം ഏറെ സഹായകമാകും. ആധുനികരീതിയിലാണ് ജങ്ഷൻ വികസനം നടപ്പാക്കുന്നത്. നിർമാണച്ചുമതല കിഫ്ബിയെ ഏൽപ്പിച്ചിട്ടുണ്ട്. രൂപകല്പനാജോലികളും സർവേനടപടികളും മുൻപ്‌ നടന്നതാണെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments