മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. വൈക്കട്ട് ശാർക്കര ബ്രദേഴ്സിൻ്റെ മേളത്തിൻ്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടന്നു.തുടർന്ന് വിശിഷ്ടാതിഥികളായ ഉഷ പട്ടാഭിരാമൻ, ഗിരിജ അനന്തരാമൻ, പ്രിയ സിദ്ധാർത്ഥ് റാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.തുടർന്ന് ആയിരക്കണക്കിന് കാർത്തിക ദീപങ്ങൾ തെളിയിച്ചു. ദീപാരാധനക്ക് ശേഷം തിരുവാതിരക്കളി മത്സരം നടന്നു. ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് നെല്ലിക്കുന്ന്, മണികണ്ഠൻ തൊട്ടിപ്പറമ്പിൽ, സുനിൽ തെക്കൂട്ട് എന്നിവർ നേതൃത്വം നൽകി.
0 Comments