മെഗാ തിരുവാതിര അവതരിപ്പിച്ചു



200 ഓളം പേർ പങ്കെടുത്ത മൂർക്കനിക്കരയിലെ മെഗാ തിരുവാതിരയ്ക്ക് ലഭിച്ചത് വൻ കരഘോഷം. ഒല്ലൂർ നവകേരള സദസ്സിൻ്റെ പ്രചാരണാർത്ഥമാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ മൂർക്കനിക്കര സർക്കാർ യുപി സ്കൂൾ മൈതാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
കുടുംബശ്രീ പ്രവർത്തകർക്ക് പുറമേ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗനവാടി ജീവനക്കാർ പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. തിരുവാതിരയ്ക്ക് മുന്നോടിയായി നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് നിലവിളക്ക് കൊളുത്തി പ്രാരംഭം കുറിച്ചു.
വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ പി കെ അഭിലാഷ്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ ജിജ ജയൻ, വൈസ് ചെയർപേഴ്സൺ ശാലിനി സുനിൽകുമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price