Pudukad News
Pudukad News

സംസ്ഥാന ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഞായറാഴ്ച കോടാലി എസ് എന്‍ സ്‌കൂള്‍ ഹാളില്‍




കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ കേരളയുടെയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റെയും സഹകരണത്തോടെ നടത്തുന്ന സംസ്ഥാന ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഞായറാഴ്ച കോടാലി എസ് എന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9 ന് ടി എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം ചെയ്യും.. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയാവും. വൈകീട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐ സി സി എസ് എഞ്ചിനീയറിങ് കോളേജ് എച്ച് ആര്‍ ഡയരക്ടര്‍ ഡോ അജിത് എസ് ഭരതന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓപ്പണ്‍ വിഭാഗത്തില്‍ 10000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.  ടൂര്‍ണമെന്റിന് മുന്നോടിയായി ഞായറാഴ്ച രാവിലെ 8.30 ന് വിളംബര ഘോഷയാത്രയും ഉണ്ടാവും


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price