ഡ്രൈ ഡേയിൽ വീട്ടിൽ മദ്യവിൽപ്പന;കാവല്ലൂർ സ്വദേശി അറസ്റ്റിൽ



ഡ്രൈ ഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ച് അമിതലാഭത്തിന് വിൽപ്പന നടത്തിയയാളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കല്ലൂർ കാവല്ലൂർ നെല്ലനാട്ട് വീട്ടിൽ 55 വയസുള്ള രാധാകൃഷ്ണൻ ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടിൽ നിന്ന് 6 ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ബീവറേജും ബാറുകളും അടച്ചിടുന്ന ദിവസങ്ങളിലാണ് ഇയാൾ വീട്ടിൽ മദ്യക്കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.പുതുക്കാട് എസ്ഐ കെ.എസ്.സൂരജ്, സിപിഒമാരായ അജിത്ത്, ആഷിക്, മഞ്ജു, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments