എംഎ സൈക്കോളജിയിൽ റാങ്ക് നേടിയ തൃക്കൂർ സ്വദേശി അമലുവിനെ ടി.എൻ.പ്രതാപൻ എംപി വീട്ടിലെത്തി അനുമോദിച്ചു.ഭരതയിലെ വീട്ടിലെത്തിയ എംപി അമലുവിനെ പൊന്നാടയണിയിച്ച് മെമൻ്റോയും പുസ്തകളും നൽകിയാണ് മടങ്ങിയത്.
തൃക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ സൈമൺ നമ്പാടർ, സലീഷ് ചെമ്പാറ, നേതാക്കളായ പ്രീബനൻ ചുണ്ടേലപറമ്പിൽ, ഷെന്നി ആന്റോ പനോക്കാരൻ, സുനിൽ മുളങ്ങാട്ടുക്കര, സന്ദീപ് കണിയത്ത്, മാത്യു ഇലവുങ്ങൽ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.
തൃക്കൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ അമലു കൂലി പണിക്കൊപ്പമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ സൈക്കോളജിയിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയത്.ഭരത വലിയപാറയിൽ രാജുവിൻ്റെ മകളാണ് അമലു.