ഒല്ലൂരില്‍ വണ്‍വേ വരുന്നു. ഗതാഗത പരിഷ്‌കാരം 10 മുതല്‍




ഒല്ലൂർ ∙ സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസ് മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി 10 മുതൽ പൊലീസ് സ്റ്റേഷൻ റോഡും കാർ പേട്ട റോഡും വൺവേ ആകും. തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം സെന്ററിൽനിന്നു ദൂരേക്ക് മാറ്റും. 50  ദിവസം മുൻപ് പൊലീസിന്റെ തന്നെ നേതൃത്വത്തിൽ ചേർന്ന  സർവകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങളാണ് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്നത്. 

സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനാണ് ട്രാഫിക് പരിഷ്കാരത്തിന് ഉത്തരവിറക്കിയത്.  ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ, എസ്എച്ച്ഒ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. മരത്താക്കര, പടവരാട് ഭാഗത്തുനിന്നു വരുന്നവർ കാർ പേട്ട റോഡിൽ കൂടി വന്ന് മെയിൻ റോഡിലെത്തി തൃശൂർ, ആമ്പല്ലൂർ  ഭാഗത്തേക്ക് തിരിയണം. തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം കാത്തലിക് സിറിയൻ ബാങ്കിന് എതിർവശത്തേക്കു മാറ്റും. കാർ പേട്ട റോഡിലെ കുഴികളും ഹമ്പുകളും ഒഴിവാക്കും. ബസ് കാത്തിരിപ്പിനു വേണ്ട സ്ഥലവും പൊതുമരാമത്ത് വകുപ്പ് ഒരുക്കും.

നടപ്പാക്കുന്ന മറ്റ് തീരുമാനങ്ങൾ
∙വ്യവസായ എസ്റ്റേറ്റിനു മുൻവശത്തെ ആമ്പല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം 100 മീറ്റർ മാറ്റി പെട്രോൾപമ്പിനു അപ്പുറത്തേക്ക് മാറ്റും. 
∙ആനക്കല്ല് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് റെയിൽവേ ഗേറ്റ് കുറുകെ കടക്കാൻ അനുവാദമില്ല. എല്ലാ വാഹനങ്ങളും മേൽപ്പാത കൂടി പോകണം.
∙ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഒല്ലൂർ സെന്ററിൽ ക്രോസിങ് അനുവദിക്കില്ല. 
∙സെന്ററിലെ ആമ്പല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ബേ നിർമിക്കും.
∙മെയിൻ റോഡിലെ പാർക്കിങ്ങും ഫുട്പാത്തിലെ അനധികൃത കച്ചവടവും ഒഴിവാക്കും.


pudukad news puthukkad news

Post a Comment

0 Comments