'ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍' പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ അതിദരിദ്രകുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ബഹു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് നിജിൽ, എസ് എൻ വിദ്യാമന്ദിർ സ്കൂൾ പ്രിൻസിപ്പാൾ ഉഷ. Ps, ട്രസ്റ്റ് സെക്രട്ടറി ശശി ഇ എൻ, എസ് എൻ സ്കൂൾ മാനേജർ സി.ജി. രാജൻഎന്നിവർ പങ്കെടുത്തു. എസ് എൻ വിദ്യമന്ദിർ സ്കൂൾ കോടാലിയുടെ സഹായത്തോടെയാണ്
മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നത്.
0 Comments