Pudukad News
Pudukad News

ആരോഗ്യ സർവകലാശാല അറിയിപ്പുകൾ





പരീക്ഷാ റജിസ്ട്രേഷൻ

തൃശൂർ∙ ആരോഗ്യ സർവകലാശാല ഡിസംബർ 4ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി റഗുലർ/സപ്ലിമെന്ററി (2014 ആൻഡ് 2016 സ്കീം) പരീക്ഷകൾക്ക് നവംബർ 3  മുതൽ 17 വരെയും 5ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎസ് സി ഡയാലിസിസ് ടെക്നോളജി സപ്ലിമെന്ററി  (2019 സ്കീം) പരീക്ഷയ്ക്ക് നവംബർ 10 വരെയും ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.


പരീക്ഷാ തീയതി

ഒക്ടോബർ 30ന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാംഡി  റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. നവംബർ 20ന് ആരംഭിക്കുന്ന അവസാന വർഷ ബിഎഎംഎസ് (2016 ആൻഡ് 2012  സ്കീം), മൂന്നാം വർഷ ബിഎഎംഎസ് പാർട്ട് രണ്ട് (2010 സ്കീം) സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. https://chat.whatsapp.com/GDBcp1h9yLrJzMHzxMxcEc ഡിസംബർ 11ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്‌സി എംഎൽടി റഗുലർ/സപ്ലിമെന്ററി (2016, 2015 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.


പരീക്ഷാഫലം

ഓഗസ്റ്റിൽ നടന്ന മൂന്നാം വർഷ എംബിബിഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ, സ്കോർ ഷീറ്റ് പകർപ്പിന് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ  നവംബർ 6ന് അകം അപേക്ഷിക്കണം.https://chat.whatsapp.com/GDBcp1h9yLrJzMHzxMxcEc ഓഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബിഫാം സപ്ലിമെന്ററി (2010 ആൻഡ് 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകൾ, സ്കോർ ഷീറ്റ് പകർപ്പിന് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ  നവംബർ 7ന് അകം അപേക്ഷിക്കണം puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price