അഭിമുഖം നടത്തുന്നു
തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എച്ച്എംസിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡോക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 20 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലാണ് അഭിമുഖം. യോഗ്യത - എം.ബി.ബി.എസ് കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. ഫോണ്‍: 0487 2427778.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നിയമിക്കുന്നു
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 20 ന് രാവിലെ 12 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലത്തില്‍ കൂടിക്കാഴ്ച നടത്തും. എംബിബിഎസ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310, 2200319.
പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന്; അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടക്കും. ഏറ്റവും കുറഞ്ഞ യോഗ്യത ഈ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുക്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310, 2200319.
0 Comments