സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വിലകൂടി


കോഴിയിറച്ചിക്ക് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വിലകൂടി. നിലവിൽ ഏഴ് രൂപയാണ് കോഴിമുട്ട വില. കഴിഞ്ഞാഴ്ചയിൽ നിന്നും ഒരു രൂപ കൂടി. നാടൻ കോഴിമുട്ടയ്ക്ക് 9 രൂപയായും വർധിച്ചു. തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നുമാണ് സംസ്ഥാനത്ത് കോഴിമുട്ട എത്തിക്കുന്നത്. എന്നാൽ മുട്ടയുടെ വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമായത്.മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ് ബുൾസൈ എന്നിവയുടെ മാത്രമല്ല മുട്ട കൊണ്ടുള്ള ആഹാര സാധനങ്ങൾക്കും ഇതോടെ വിലകൂടുമെന്ന് ഉറപ്പായി. വിലവർധന തിരിച്ചടിയാണെന്ന് ചെറുകിട വ്യാപാരികൾ പ്രതികരിച്ചു. മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് പ്രശ്ന പരിഹാരമെന്ന് കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോഴി കൃഷി ആദായകരമല്ലെന്ന് കണ്ട് ഭൂരിഭാഗം പേരും കൃഷി അവസാനിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price