Pudukad News
Pudukad News

വനിതാ വികസന കോർപ്പറേഷൻ വായ്പകൾക്ക് അപേക്ഷിക്കാം

 



കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പദ്ധതിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ  നല്‍കുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വായ്പ അപേക്ഷാ ഫോറം തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസിന് 3 ശതമാനം - 3.5 ശതമാനം പലിശ നിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സിഡിഎസിന് കീഴിലുള്ള എസ്എച്ച്ജികള്‍ക്ക് 10 ലക്ഷം രൂപ വരേയും ഹരിത കര്‍മ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകള്‍ക്കും വിശദ വിവരങ്ങള്‍ക്കും തൃശ്ശൂര്‍ ജില്ല വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015013.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price