നവീകരിച്ച തലോർ തലവണിക്കര റോഡ് ഉദ്ഘാടനം ചെയ്തു


നവീകരിച്ച തലോർ തലവണിക്കര റോഡ് കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, എൽഎസ്ജിഡി കൊടകര ബ്ലോക്ക് എ.ഇ. രോഹിത് മേനോൻ എന്നിവർ സംസാരിച്ചു. 2022-23 സാമ്പത്തിക വർഷത്തെ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 17.78 ലക്ഷം രൂപയിലാണ് റോഡ് നവീകരിച്ചത്.
ബൈക്കിൽ ഇന്ത്യയിൽ ഒട്ടാകെ പര്യടനം നടത്തി തിരിച്ചെത്തിയ സച്ചിൻ സത്യവ്രതനെ യോഗത്തിൽ അനുമോദിച്ചു.

Post a Comment

0 Comments