സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എം.ഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. മറ്റ് മാറ്റങ്ങള്‍ സ്നേഹജ് കുമാർ – കോഴിക്കോട് കളക്ടർ, എൽ. ദേവിദാസ് – കൊല്ലം കളക്ടർ, വി. ആർ. വിനോദ് – മലപ്പുറം കളക്ടർ, അരുൺ കെ.വിജയൻ – കണ്ണൂർ കളക്ടർ...
0 Comments