കല്ലൂര്‍ കിഴക്കേ പള്ളിയില്‍ ഊട്ടുതിരുനാൾ ഞായറാഴ്ച


കല്ലൂര്‍ കിഴക്കേ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ റഫായേല്‍ മാലാഖയുടെ ഊട്ടുതിരുനാൾ  ശനി. ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വെള്ളിയാഴ്ച വൈകീട്ട് 7ന് ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം പുതുക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് നിര്‍വ്വഹിക്കും. ശനിയാഴ്ച വൈകീട്ട് 7ന് ഇടവകയുടെ 6 മേഖലകളില്‍ നിന്നും മാലാഖയുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സമൂഹബലി, 8ന് വര്‍ണ്ണക്കാഴ്ചകള്‍, രാത്രി 10 മണി വരെ 101 കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ബാന്റ് മേളം എന്നിവ നടക്കും. തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തുടര്‍ച്ചയായി വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാല്‍ കുര്‍ബാനയ്ക്ക് ഫാ. അനു ചാലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് 4.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടക്കും. ശനിയാഴ്ച വൈകീട്ട് 6 മുതല്‍ ഊട്ടുനേര്‍ച്ച പാഴ്‌സല്‍ ലഭിക്കുന്നതാണ്. ഈ വര്‍ഷത്തെ തിരുനാള്‍ മതമൈത്രിയുടേതുകൂടിയാണെന്നും നാനാജാതി മതസ്ഥര്‍ക്കായി സാമ്പത്തിക സഹായം എത്തിക്കാന്‍ കഴിഞ്ഞെന്നും സംഘാടകര്‍ അറിയിച്ചു. കൂടാതെ 15-ാം തീയതി പള്ളിമുറ്റത്ത് ആലേങ്ങാട് ശ്രീ ദുര്‍ഗാമേള കലാക്ഷേത്രത്തിലെ 51 കലാകാരന്മാരുടെ പഞ്ചാരിമേളം അരങ്ങേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. വര്‍ഗീസ് തരകന്‍, ഭാരവാഹികളായ ലിജോ പാറേക്കാട്ടില്‍, ബെന്നി കാവില്‍, സജി പനോക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments